അബുദാബി- വിശുദ്ധ റമദാന്‍ മാസത്തില്‍ അബുദാബിയിലെ പ്രശസ്തമായ ശൈഖ് സായിദ് പള്ളിയില്‍ ആരാധനക്കും സന്ദര്‍ശനത്തിനുമായെത്തിയത് 14 ലക്ഷം പേര്‍. 3.67 ലക്ഷം പേര്‍ നമസ്‌കാരത്തിനായി എത്തിയപ്പോള്‍ രണ്ടു ലക്ഷത്തോളം പേര്‍ പള്ളി കാണാനെത്തി. കൂടാതെ എട്ട് ലക്ഷത്തോളം പേര്‍ നോമ്പുതുറക്കും പള്ളിയിലെത്തി.
ശൈഖ് ഇദ്‌രീസ് അക്ബര്‍, ശൈഖ് യഹ്‌യ അയ്ഷാന്‍ എന്നിവരാണ് തറാവീഹ്, തഹജുദ് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ക്ഷണമനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടെയെത്തിയ പ്രമുഖ പണ്ഡിതരും ചില ദിവസങ്ങളില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.