തബൂക്ക്- ഉംലജ്, അല്‍വജ് റോഡില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിക്ക് പിന്നില്‍ ഇടിച്ച് ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉംലജില്‍ നിന്ന് 90 കിലോമീറ്റര്‍ ദൂരെയാണ് അപകടം. അപകടത്തില്‍ തകര്‍ന്ന ബസ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരില്‍ ചിലരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്തത്. റെഡ് ക്രസന്റ് പ്രവര്‍ത്തകരും ട്രാഫിക് പോലീസും ഹൈവേ പോലീസും സിവില്‍ ഡിഫന്‍സും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. 33 ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് മാറ്റി.