ദുബായ്- ദുബായിൽ ബസ് അപകടത്തിൽ മരിച്ച ആറ് മലയാളികളെയും തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, ജമാലുദ്ധീൻ, വാസുദേവൻ, തിലകൻ, തലശേരി സ്വദേശികളായ ഉമ്മർ, ഇദ്ദേഹത്തിന്റെ മകൻ നബീൽ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തിൽ ആറ് മലയാളികൾ ഉൾപ്പെടെ 17 പേരാണ് മരിച്ചത്.
അഞ്ചു പേർക്ക് ഗുരുതര പരിക്കുണ്ട്. മരണപ്പെട്ട ദീപകിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യക്കാർ ദുബായ് റാഷിദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ദുബായ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനിൽ നിന്ന് ദുബായിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.