ദുബായ്- ഈദാഘോഷത്തിന് ഒമാനില്‍ പോയി മടങ്ങുന്നതിനിടെ ദുബായില്‍ ബസ് അപകടത്തില്‍പ്പെട്ട് മരിച്ച 17 പേരില്‍ ആറു മലയാളികള്‍. ദീപക് കുമാര്‍, വാസുദേവന്‍, തിലകന്‍, ജമാലുദ്ദീന്‍ എന്നിവരെ തിരിച്ചറിഞ്ഞു. രണ്ടു പേരെ തിരിച്ചറിയാനുണ്ട്. ഇവരുള്‍പ്പെടെ പത്തോളം ഇന്ത്യക്കാര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകീട്ട് 5.40ഓടെ ദുബായിലെ മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് ബസ് എക്‌സിറ്റ് സൈന്‍ ബോര്‍ഡില്‍ ഇടിച്ച് അപകടമുണ്ടായത്. ബസില്‍ 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്.