Sorry, you need to enable JavaScript to visit this website.

മഴവില്‍ പോലെ വിരിഞ്ഞ ആഹ്ലാദ വര്‍ണങ്ങളില്‍ യു.എ.ഇയിലെ രാജവിവാഹം

നവവരന്മാര്‍ പിതാവ് ശൈഖ് മുഹമ്മദിനൊപ്പം.
യു.എ.ഇ എമിറേറ്റുകളിലെ ഭരണത്തലവന്മാര്‍ വിരുന്നിനെത്തുന്നു.
എമിറാത്തി ബാന്‍ഡിന്റെ സംഗീതമേളം.
ദീപപ്രഭയില്‍ കുളിച്ച് സബീല്‍ പാലസ്.

ദുബായ്- ഈദാഘോഷത്തിന്റെ അലകള്‍ അടങ്ങുംമുമ്പെ മറ്റൊരു ആഘോഷത്തിന്റെ വര്‍ണപ്പൊലിമയിലേക്ക് യു.എ.ഇ. എല്ലാ അറബ് എമിറേറ്റുകളും ദുബായില്‍ സംഗമിച്ചപോലെ. മൂന്നു രാജകുമാരന്മാരുടെ വിവാഹം സ്വന്തം വീട്ടിലെ ചടങ്ങുപോലെ ഏറ്റെടുത്ത് യു.എ.ഇയിലെ സ്വദേശികളും വിദേശികളും. ഇതുപോലൊരു വിവാഹ മാമാങ്കത്തിന് അടുത്ത കാലത്തൊന്നും യു.എ.ഇ സാക്ഷ്യം വഹിച്ചിട്ടില്ല.

അപൂര്‍വതകള്‍ ഏറെയുണ്ട് ഈ വിവാഹത്തിന്. രാജ്യത്തിന്റെ ഉന്നത പദവികള്‍ അലങ്കരിക്കുന്ന രാജകുമാരന്മാരായ മൂന്ന് സഹോദരന്മാര്‍  ആണ് വിവാഹിതരായത്. മെയ് 15 ന് നികാഹ് കഴിഞ്ഞെങ്കിലും റമദാന്‍ കഴിഞ്ഞെത്തുന്ന ഈ ദിനത്തിനായി രാജ്യം കാത്തിരിക്കുകയായിരുന്നു.

http://www.malayalamnewsdaily.com/sites/default/files/2019/06/06/p4wedreception.jpg

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാരാണ് വിവാഹിതരായത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖരും നയതന്ത്രപ്രതിനിധികളും അടക്കം ആയിരങ്ങള്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തി. എല്ലാ എമിറേറ്റുകളില്‍നിന്നുള്ള ഭരണാധികാരികളും ദുബായില്‍ സംഗമിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ പുരുഷന്മാര്‍ക്കുള്ള വിരുന്നു സല്‍ക്കാരം ആരംഭിച്ചു. ആഘോഷപ്രഭയില്‍ സബീല്‍ കൊട്ടാരവും വേള്‍ഡ് ട്രേഡ് സെന്ററും തിളങ്ങി.

http://www.malayalamnewsdaily.com/sites/default/files/2019/06/06/sabeel.jpg

ശൈഖ് മുഹമ്മദിന്റെ പുത്രന്മാരായ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സഹോദരന്മാരായ ദുബായ് ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹമദ് ബിന്‍ മുഹമ്മദ് എന്നിവരാണ് വരന്മാര്‍. ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം(36) ശൈഖ ബിന്‍ത് സഈദ് ബിന്‍ താനി അല്‍ മക്തൂമിനെയാണ് ജീവിത സഖിയാക്കിയത്. ശൈഖ് മക്തൂം ബിന്‍ മുഹമ്മദ്(35) ശൈഖ മറിയം ബിന്‍ത് ബുത്തി അല്‍ മക്തൂമിനെയും ശൈഖ് അഹമദ് ബിന്‍ മുഹമ്മദ്(32) ശൈഖ മിദ്യ ബിന്‍ത് ദല്‍മൂജ് അല്‍ മക്തൂമിനെയും ജീവിത പങ്കാളികളാക്കി.

യു.എ.ഇയിലെ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി, വിപിഎസ് ഗ്രൂപ്പ് സി.എം.ഡി ഡോ. ഷംസീര്‍ വയലില്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, ഡാന്യൂബ് ഗ്രൂപ്പ് ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്‍, എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ബി.ആര്‍. ഷെട്ടി, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ തുടങ്ങിയവര്‍ വിവാഹ ചടങ്ങിന് ഇന്ത്യന്‍ സാന്നിധ്യം പകര്‍ന്നു.

പിതാവ് ശൈഖ്  മുഹമ്മദിനൊപ്പം പരമ്പരാഗത അറബ് വേഷത്തിലാണ് നവവരന്മാര്‍ ആഘോഷത്തിന് എത്തിയത്. എമിറാത്തി ബാന്‍ഡുകളുടെ പ്രകടനം പരിപാടിക്ക് മാറ്റുകൂട്ടി.

http://www.malayalamnewsdaily.com/sites/default/files/2019/06/06/p4emiratiband.jpg

ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചത്തില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് എം.എ. യൂസഫലി പ്രതികരിച്ചു. വിവാഹിതരായ ദുബായ് ഭരണാധികാരിയുടെ മൂന്നു മക്കള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

ആഹ്ലാദം കവിതയായി വിരിഞ്ഞു
പുത്രന്മാരുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എഴുതിയ കവിത ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നൈറ്റ് ഓഫ് ദി എമിറേറ്റ്‌സ് ജോയ്‌സ് ആന്‍ഡ് ട്യൂണ്‍സ്'എന്ന തലക്കെട്ടോടെയാണ് ശൈഖ് മുഹമ്മദ് ഹൃദയത്തില്‍ തൊടുന്ന കവിത കുറിച്ചിരിക്കുന്നത്. ഇത് ഒരു പാട്ട് രൂപത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. ഖാലിദ് നസീര്‍ ചിട്ടപ്പെടുത്തിയ ഗാനം പാടിയിരിക്കുന്നത് ഹുസൈന്‍ അല്‍ ജാസ്മിയാണ്. മൂന്നു പുത്രന്മാരുടെയും ശൈഖ് മുഹമ്മദിന്റെയും വിവിധ ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടുത്തി മനോഹരമായാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്.
മക്കളെ താന്‍ ചിറകിനുള്ളില്‍ എങ്ങനെ വളര്‍ത്തിയെന്ന് ഗൃഹാതുരത്വത്തോടെ ശൈഖ് മുഹമ്മദിലെ പിതാവ് ഓര്‍ത്തെടുക്കുന്നു. അവരുടെ സൗഭാഗ്യദിനത്തില്‍ രാജ്യം എങ്ങനെ ആഹ്ലാദിക്കുന്നു എന്നും അദ്ദേഹം വരികളില്‍ കോറിയിട്ടു. കവിത വായിക്കാം:

UAE nights are full 
of joy and melodies
Its skies coloured in vibrant hues
The nation looks radiant in green
A garden bloomed with flowers
The blowing wind 
and the silent desert
Are with the beauty of roses adorned.
Why not? For the UAE is celebrating 
the wedding of Ahmad, 
Maktoum and Hamdan.
The fragrance of flowers 
fills every corner
Happiness hugs the nation 
in days of delight…
Oh my sons, I spent nights 
caring about you
I raised you as a falcon 
raises its chicks…
Good morals make you 
the knights of nobility
That I have taught you.
Aim high and seek glory
That I have taught you.
Defend your country against injustice
That I have taught you.
I taught you the history of Zayed, 
whose name is glory
Oh my sons, I am full 
of joy and pride…
Today, my efforts continue 
in your marriage
For marriage fulfils faith and regard
I congratulate you with all my heart.
My sons, always treat 
people with respect
This I advise you.
Embrace the grace of 
good people close to you
This I advise you.
My sons, be united always
And be respectful of your wives
Abide by the teachings 
of your ancestors
That’s how life thrives with power.”

 

 

Latest News