Sorry, you need to enable JavaScript to visit this website.

ദുബായ്-കൊച്ചി ഡ്രീംലൈനർ നിർത്തരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- ദുബായ്-കൊച്ചി റൂട്ടിലെ എയർ ഇന്ത്യ ബി 787 ഡ്രീംലൈനർ സർവ്വീസ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിൽ ആവശ്യപ്പെട്ടു. 
എയർ ഇന്ത്യ ഈ നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കേരളീയരെ വലിയ തോതിൽ ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. ഗൾഫ് മേഖലയിൽനിന്ന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യാൻ മലയാളികൾ അധികവും എയർ ഇന്ത്യയെയാണ് തെരഞ്ഞെടുക്കുന്നത്. ദുബായ്-കൊച്ചി റൂട്ടിൽ ഡ്രീംലൈനർ സർവ്വീസിനെ അവർ കാര്യമായി ആശ്രയിച്ചിരുന്നു. ഗൾഫ് മേഖലയിൽ സ്‌കൂൾ അവധിയുള്ളതിനാൽ യാത്രക്കാരുടെ തിരക്ക് വളരെയധികം വർധിച്ച ഈ സീസണിൽ ഡ്രീംലൈനർ നിർത്തുന്നത് കേരളീയർക്ക് കൂടുതൽ പ്രയാസമുണ്ടാകും. അതിനാൽ ദുബായ്  കൊച്ചി ബി.787 ഡ്രീംലൈനർ സർവ്വീസ് തുടരുന്നതിനാവശ്യമായ നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഏപ്രിൽ മാസത്തിൽ വിമാന കമ്പനികൾ യാത്രാനിരക്ക് കുത്തനെ ഉയർത്തിയ കാര്യം മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. നിരക്ക് കുറയ്ക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഡ്രീംലൈനർ സർവ്വീസ് നിർത്തുന്ന സാഹചര്യത്തിൽ നിരക്ക് വീണ്ടും വർധിക്കുമെന്ന ആശങ്കയാണ് പ്രവാസി മലയാളികൾക്കുള്ളതെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
 

Latest News