Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പിടിയിലായ 54 ഭീകരരില്‍ ഇന്ത്യക്കാരനും

റിയാദ് - റമദാനില്‍ ദേശീയ സുരക്ഷാ ഏജന്‍സി വിവിധ പ്രവിശ്യകളില്‍ നടത്തിയ ഓപ്പറേഷനുകളില്‍ 54 ഭീകരര്‍ അറസ്റ്റിലായി. ഒരു ഇന്ത്യക്കാരനും അറസ്റ്റിലായവരിലുണ്ട്.
34 സൗദികളും 10 യെമനികളും മൂന്നു പാക്കിസ്ഥാനികളും രണ്ടു ശ്രീലങ്കക്കാരും രണ്ടു സിറിയക്കാരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ജോര്‍ദാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കഴിഞ്ഞ മാസം അറസ്റ്റിലായി.

തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളിലും വിധ്വംസക പ്രവര്‍ത്തനങ്ങളിലും പങ്കുള്ളവരെ കുറിച്ച് 990 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ട്  അറിയിക്കണമെന്ന് ദേശീയ സുരക്ഷാ ഏജന്‍സി ആവശ്യപ്പെട്ടു.

 

Latest News