മന്ത്രിമാരും എം.എല്‍.എമാരും രാഷ്ട്രീയ നേതാക്കളും മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കില്ലെന്ന പൊതുധാരണ തിരുത്താനായി മകള്‍ക്ക് പിന്നാലെ മകനേയും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത വിവരം പങ്കുവെച്ച് വി.ടി. ബല്‍റാം എം.എല്‍.എ
പൊതു വിദ്യാലയത്തിലേക്ക് ഒരാള്‍ കൂടി! അരിക്കാട് ഗവ.എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന അവന്തിക അതേ സ്‌കൂളില്‍ മൂന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന അദ്വേത് മാനവിനോടൊപ്പം' എന്ന അടിക്കുറിപ്പിനൊപ്പം സ്‌കൂളിലേക്ക് പോകാന്‍ ഒരുങ്ങിനില്‍ക്കുന്ന മക്കള്‍ക്കൊപ്പമുള്ള സെല്‍ഫിയാണ് ബല്‍റാം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.
രണ്ട് വര്‍ഷം മുന്‍പ് മകന്‍ അദൈ്വത് മാനവിനെ ഇതേ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത ബല്‍റാം ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു