ദുബായ്- ഈദ് ആഘോഷിക്കാന്‍ ദുബായില്‍ എത്തിയ സഞ്ചാരികള്‍ക്ക് വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേല്‍പ്. എമിഗ്രേഷന്‍ ജീവനക്കാര്‍ പൂക്കള്‍ നല്‍കിയാണ് യാത്രക്കാരെ സ്വീകരിച്ചത്. ദുബായ് രാജ്യാന്തര എയര്‍പോര്‍ട്ടിലാണ് ദുബായ് എമിഗ്രേഷന്റെ ഉന്നത മേധാവികള്‍ അടക്കമുള്ള സംഘം ആശംസകള്‍ നേരാന്‍ എത്തിയത്.
എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി, ഉപമേധാവി മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ സംഘമാണ് ആശംസകള്‍ നേര്‍ന്നത്. സമ്മാനങ്ങളും മധുരവും നല്‍കിയാണ് വരവേറ്റത്. ഈദ് ദിനത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും ലളിതമായി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗേറ്റുകള്‍ യാത്രക്കാര്‍ക്ക് വേണ്ടി വിമാനത്താവളങ്ങളില്‍ കൂടുതല്‍ വിപുലപ്പെടുത്തിയിരുന്നു.