ജിദ്ദ -കോര്‍ണിഷിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ ജിദ്ദ നഗരസഭ ഫീസ് ഈടാക്കി തുടങ്ങി. മാഗ്നറ്റിക് കാര്‍ഡ് ഉള്ളവര്‍ക്കു മാത്രമാണ് ശൗച്യാലയങ്ങളിലേക്ക് പ്രവേശനം ലഭിക്കുക. ഈ കാര്‍ഡിന് പത്തു റിയാലാണ് ഫീസ്. ഒരു കാര്‍ഡ് ഉപയോഗിച്ച് നാലു തവണ ശൗച്യാലയം ഉപയോഗിക്കാന്‍ കഴിയും.
സന്ദര്‍ശകര്‍ അടക്കമുള്ളവര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ശൗചാലയത്തിന് ഫീസ് ബാധകമാക്കിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണിത്. ഫീസ് ബാധകമാക്കുന്നതിന് നേരത്തെ തീരുമാനിച്ചതാണ്. എന്നാല്‍ ഇത് നടപ്പാക്കുന്നതിന് സമയമെടുക്കുകയായിരുന്നെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.