Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ഹറം ഇമാമിന്റെ ഈ വാക്കുകള്‍ മറക്കരുത്‌

ജിദ്ദ- ഇസ്‌ലാമിലെ പെരുന്നാൾ ആഘോഷങ്ങളുടെ ഏറ്റവും പ്രധാന കാഴ്ച പരസ്പര സന്ദർശനങ്ങളും ആശംസാ കൈമാറ്റവും നന്ദി പ്രകടനവും സന്തോഷവും ഹൃദയവിശാലതയുമാണെന്ന് ഹറം ഇമാം  ശൈഖ് ഡോ. സ്വാലിഹ് ബിൻ ഹുമൈദ് പറഞ്ഞു. ആളുകളുമായി ഇടപഴകുകയും അവരുടെ ഉപദ്രവങ്ങൾ ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസിക്കാണ് പുണ്യമുള്ളത്. 


മര്യാദകൾ പാലിച്ചും അനുയോജ്യമായ സമയങ്ങൾ തെരഞ്ഞെടുത്തും നല്ല ഉദ്ദേശത്തോടെയുമായിരിക്കണം സന്ദർശനങ്ങൾ. മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കുന്ന അപ്രതീക്ഷിത സന്ദർശനങ്ങൾ ഒഴിവാക്കണം. സംഘർഷങ്ങൾ നിറഞ്ഞ പരിതസ്ഥിയിൽ വികസനങ്ങളോ സുരക്ഷാ ഭദ്രതയോ സമാധാനമോ സാധ്യമാകില്ല. ഐക്യദാർഢ്യത്തിലൂടെയും സത്യസന്ധമായി നിലയുറപ്പിച്ചും മാത്രമേ സംഘർഷങ്ങൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സാധിക്കുകയുള്ളൂ. 

അറബ്, ഇസ്‌ലാമിക് ലോകത്ത് ഐക്യവും യോജിപ്പും സാഹോദര്യവുമുണ്ടാക്കുന്നതിനും കുഴപ്പങ്ങളും ഭീകരതയും ചെറുക്കുന്നതിനുമാണ് സൗദി അറേബ്യ പ്രവർത്തിക്കുന്നത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് ഇസ്‌ലാമിക്, ഗൾഫ്, അറബ് രാജ്യങ്ങളിലെ നേതാക്കൾ മക്കയിൽ ഉച്ചകോടികൾ ചേർന്നത് സൗദി അറേബ്യയുടെ ഭരണാധികാരികളിലും രാഷ്ട്ര നേതാക്കൾ വെച്ചുപുലർത്തുന്ന വിവേകത്തിലും ഉത്തരവാദിത്തത്തിലും അവർക്കുള്ള വിശ്വാസമാണ് വ്യക്തമാക്കുന്നതെന്നും ശൈഖ് ഡോ. സ്വാലിഹ് ബിൻ ഹുമൈദ് പറഞ്ഞു.


മദീനയിൽ മസ്ജിദുന്നബവി ഇമാമും ഖതീബുമായ ശൈഖ് സ്വലാഹ് ബിൻ മുഹമ്മദ് അൽബുദൈർ നമസ്‌കാരത്തിന് നേതൃത്വം നൽകി. റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല ജുമാമസ്ജിദിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ പങ്കെടുത്തു. 
സുപ്രീം ജുഡീഷ്യൽ ഇൻസ്റ്റിറ്റിയൂട്ട് അധ്യാപകൻ ശൈഖ് അബ്ദുല്ല ആലുശൈഖ് നമസ്‌കാരത്തിന് നേതൃത്വം നൽകി. പ്രധാന നഗരങ്ങളിലെല്ലാം ഈദ് ഗാഹുകൾ സംഘടിപ്പിച്ചിരുന്നു. ഇതിനു പുറമെ പ്രധാന മസ്ജിദുകളിലും പെരുന്നാൾ നമസ്‌കാരങ്ങൾ നടന്നു. 

Latest News