ദുബായ്- പെരുന്നാളാഘോഷ നിറവില്‍ യു.എ.ഇ. പുലര്‍ച്ചെ ആറു മുതല്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. മിക്കയിടത്തും പള്ളിക്കകം നിറഞ്ഞതിനാല്‍ പ്രാര്‍ഥനാ നിര റോഡുകളിലേക്കു നീണ്ടു.
ഷാര്‍ജ സ്റ്റേഡിയത്തിലെ ഈദ് ഗാഹിലും മറ്റു പള്ളികളിലും വന്‍ ജനപ്രവാഹമായിരുന്നു. സൗദി, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളും ചൊവ്വാഴ്ച പെരുന്നാള്‍ കൊണ്ടാടി. ഒമാന്‍ മാത്രം പെരുന്നാള്‍ ബുധനാഴ്ച ആഘോഷിക്കും. അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലും നൂറുകണക്കിന് പേര്‍ നമസ്‌കാരത്തില്‍ ഭാഗഭാക്കായി.
ദുബായിലും മറ്റു ചില എമിറേറ്റുകളിലും ഈദാഘോഷത്തിന്റെ ഭാഗമായി വിവിധ സ്‌റ്റേജ് ഷോകള്‍ നടക്കുന്നുണ്ട്. ഇഷ്ഖ്, ഉയരെ, തുടങ്ങിയ സിനിമകളും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.