ഷാര്‍ജ- അല്‍ഖാന്‍ ബീച്ചില്‍ നിയന്ത്രണം വിട്ട കാര്‍ കടലില്‍ വീണ് െ്രെഡവര്‍ മരിച്ചു. ഞായറാഴ്ച രാത്രി 11.24 നായിരുന്നു അപകടം. കടലില്‍ പതിച്ച രണ്ട് കാറുകളില്‍ ഒന്നിലെ െ്രെഡവറാണ് മരിച്ചത്.
തീരസുരക്ഷാ സൈനികരും പോലീസ് പട്രോളും ആംബുലന്‍സുമെത്തി െ്രെഡവറെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ മരിച്ച ഡ്രൈവര്‍ ഓടിച്ച വാഹനം ഇടിക്കുകയും രണ്ടും കടലില്‍ പതിക്കുകയായിരുന്നു. രണ്ട് വാഹനങ്ങള്‍ക്കും മതിയായ രേഖകളുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ബുഹൈറ പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാള്‍ ഏതു രാജ്യക്കാരനാണെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.