കോഴിക്കോട്- സ്വകാര്യ സ്‌കൂൾ വിദ്യാർഥിനിയെ എട്ടു പേർ പീഡിപ്പിച്ചു. കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെയാണ് വിവിധ സ്ഥലങ്ങളിലായി എട്ടു പേർ പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ മെയ് 24 നാണ് ചേവായൂർ പോലീസ് കേസെടുത്തത്. ചൈൽഡ് വെൽഫയർ അധികൃതരുടെ കൗൺസലിംഗിനിടെയാണ് ഞെട്ടിക്കുന്ന സംഭവം പെൺകുട്ടി വെളിപ്പെടുത്തിയത്. യുവ സുഹൃത്ത് പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പറഞ്ഞത്.
ഇതോടെ കുട്ടിയുടെ മാതാവ് പെൺകുട്ടിയെ സുരക്ഷ കണക്കിലെടുത്ത് സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അവിടെ വെച്ച് കൗൺസലിംഗിനിടെയാണ് പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പീഡിപ്പിച്ചവരുടെ മൊബൈലിൽ തന്റെ ഫോട്ടോകളുണ്ടെന്നും കുട്ടി മൊഴി നൽകി. വീടുകളിൽ കൊണ്ടുപോയാണ് പലരും പെൺകുട്ടിയെ പീഡിപ്പിച്ചത്. കോഴിക്കോട് ബീച്ച്, കാപ്പാട് ബീച്ച്, സരോവരം, തിയേറ്ററുകൾ എന്നിവിടങ്ങളിലും പെൺകുട്ടി പോയിട്ടുണ്ടെന്നും പോലീസ് അിറയിച്ചു.പെൺകുട്ടിയുടെ മൊഴിയെക്കുറിച്ച് വ്യക്തമായി അന്വേഷിക്കുമെന്നും തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ചേവായൂർ സി.ഐ ടി.വി പ്രദീഷ് പറഞ്ഞു. നടക്കാവ്, കൊയിലാണ്ടി, ചേവായൂർ, മാറാട് എന്നിവിടങ്ങളിലാണ് കേസുകൾ കൈമാറിയത്.