തിരുവനന്തപുരം- ബി.ജെ.പി ഓഫീസിനു നേരെ ബോംബാക്രമണം നടന്നുവെന്ന് പ്രചരിപ്പിക്കാന്‍ സംഘ്പരിവാര്‍ ഉപയോഗിച്ചത് കൊതുകു നിവാരണത്തിനായി നടത്തിയ ഫോഗിംഗിന്റെ ചിത്രം. തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നില്‍ സി.പി.എം വാര്‍ഡ് കൗണ്‍സിലര്‍ഐ.പി ബിനു നടത്തിയ ഫോഗിംഗാണ് ബോംബാക്രമണമാക്കി ചിത്രീകരിച്ചത്. യഥാര്‍ഥ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് വ്യാജപ്രചാരണം പൊളിച്ചത്.
കൊതുകു നിവാരണത്തിനായി ബിനു സ്വന്തം വാര്‍ഡില്‍ നടത്തി വരുന്ന ഫോഗിംഗുമായാണ് ബുധനാഴ്ച ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിലെത്തിയത്. ഫോഗിംഗ് യന്ത്രത്തില്‍നിന്ന് ബി.ജെ.പി ഓഫീസിലേക്ക് ഉയര്‍ന്ന പുകയാണ് ബോംബാക്രമണത്തില്‍ ഉയര്‍ന്നതാണെന്ന തരത്തില്‍ സംഘ്പരിവാര്‍ വ്യാപകമായി പ്രചരിപ്പിച്ചത്.