Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ സാമൂഹിക പ്രവർത്തകൻ ബുറൈദയിൽ അന്തരിച്ചു

ബുറൈദ- ഇന്ത്യൻ സമൂഹത്തിനിടയിൽ സേവന പ്രവർത്തനങ്ങൾ നടത്തി പ്രവാസികൾക്ക്  ഏറെ സുപരിചിതനായ ഹൈദരാബാദ് സ്വദേശി ശറഫുദ്ധീൻ ഗോറി(55) ഹൃദയാഘാതം മൂലം അന്തരിച്ചു. മുപ്പത് വർഷമായി തന്റെ ജോലിയോടൊപ്പം ബുറൈദ കേന്ദ്രീകരിച്ച് സാമുഹിക പ്രവർത്തനം നടത്തി വരികയായിരുന്നു ഗോറി. ആദ്യകാലത്ത് മലയാളിയായ ഇക്ബാൽ പള്ളിമുക്കിനൊപ്പം എംബസി ഔദ്യോഗികമായി ചുമതലപ്പെടുത്തിയ വളണ്ടിയർ കൂടിയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ മരണം അടക്കമുള്ള ഏത് ബുദ്ധിമുട്ടുകളിലും സഹോദരതുല്യം ഓടിയെത്തുന്ന വ്യക്തിത്വമായിരുന്നു മുഹമ്മദ് ഗോറി. ഇന്ത്യൻ സ്‌കൂളിന്റെ ഭരണ സമിതിയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പുകളിൽ ഹിന്ദി ലോബിയെ പരാജയപ്പെടുത്തുന്നതിൽ മലയാളി സമൂഹത്തോടൊപ്പം ശക്തമായി നിലകൊണ്ട വ്യക്തിയുമായിരുന്നു അദ്ദേഹം. ഭാര്യ ഇന്ത്യൻ സ്‌കൂൾ ജീവനക്കാരിയാണ്. മൃതദേഹം ബുറൈദ സെൻട്രൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു. പ്രവാസി സംഘം ജീവകാരുണ്യ സെൽ ചെയർമാൻ മുജീബ് കുറ്റിച്ചിറയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.


 

Latest News