Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രന് നേരെ കയ്യേറ്റം; യു.ഡി.എഫ് പ്രവർത്തകർക്ക് വെട്ടേറ്റു

കൊല്ലം- പരവൂരിൽ സ്വീകരണം കഴിഞ്ഞു പുതുക്കുളം പഞ്ചായത്തിലെ സ്വീകരണ ചടങ്ങിലേക്ക് പോകുകയായിരുന്ന കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രന്റെ വാഹനം ഇടതുപ്രവർത്തകർ തടഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടു യു.ഡി.എഫ് പ്രവർത്തകർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. സി.പി.ഐ-സി.ഐ.ടി.യു പ്രവർത്തകരാണ് വാഹനം തടഞ്ഞത്. വാഹനം തടഞ്ഞ സി.പി.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തില് യു.ഡി.എഫ് പരവൂർ-പാരിപ്പള്ളി റോഡ് ഉപരോധിച്ചു.
 

Latest News