കോഴിക്കോട്- പെരുന്നാള്‍ അവധി കഴിഞ്ഞുള്ള ദിവസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിവിധ ഗള്‍ഫ് നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കിനേക്കാള്‍ ഇരട്ടിയലധികമാണ് കണ്ണൂരില്‍ നിന്നുള്ള നിരക്കുകള്‍. ജൂണ്‍ ഒമ്പതിന് കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് 19,615 രൂപയാണ് എയര്‍ ഇന്ത്യാ നിരക്ക്. എന്നാല്‍ ഇതേദിവസം കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് 53,217 രൂപ നല്‍കണം. ദമാമിലേക്ക് ഈ ദിവസം 44,103 രൂപയാണ് കണ്ണൂരില്‍ നിന്നുള്ള നിരക്ക്. റിയാദിലേക്കും ഉയര്‍ന്ന നിരക്കാണ്. ജൂണ്‍ ഒമ്പതിന് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള നിരക്ക് 12,700 ആണ്. ഇതേ ദിവസം കണ്ണൂരില്‍ നിന്ന് ദുബായിലേക്ക് 25,700 രൂപ നല്‍കണം. ഇതേ ദിവസം തന്നെ കോഴിക്കോട്-ദുബായ് 15,000 രൂപ തിരുവനന്തപുരം-ദുബായ് 14,000 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ഒരേ നിരക്കില്‍ സര്‍വീസ് നടത്താന്‍ നേരത്തെ എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും ഇടാക്കുന്നത് പലനിരക്കുകളാണ്.