അബുദാബി- ഓഗസ്റ്റ് 31 വരെ അബുദാബി എയര്‍പോര്‍ട്ടില്‍നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ ഒന്നിനു പ്രാബല്യത്തില്‍വന്ന ഓഫറുകള്‍ ഓഗസ്റ്റ് 31 വരെ തുടരും.
അബുദാബി എയര്‍പോര്‍ട്ടില്‍ ഫ്രീ പാര്‍ക്കിംഗ്, എയര്‍പോര്‍ട്ടിലേക്ക് കരീം ടാക്‌സിയില്‍ യാത്ര, അബുദാബി ഡ്യൂട്ടി ഫ്രീയില്‍ 100 ദിര്‍ഹം വൗച്ചര്‍, എയര്‍പോര്‍ട്ടിലെ വി.ഐ.പി ഡയമണ്ട് ലൗഞ്ച് സൗകര്യം എന്നിവയാണ് ഓഫറുകള്‍.
ഏതു വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഓഫര്‍ റിഡീം ചെയ്യാം. ഓഫര്‍ റിഡീം ചെയ്ത് അബുദാബി എയര്‍പോര്‍ട്ട് വഴി പറന്നാല്‍ പത്ത് ലക്ഷം ദിര്‍ഹം സമ്മാനത്തിനുളള നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.