Sorry, you need to enable JavaScript to visit this website.

മോഡിയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കി അബുദബിയിലെ അഡ്‌നോക് ടവറും

അബുദബി- നരേന്ദ്ര മോഡി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം ആഘോഷമാക്കി അബുദബിയിലെ പ്രശസ്തമായ അഡ്‌നോക് ഗ്രൂപ്പ് ടവര്‍. രാത്രിയില്‍ ഇന്ത്യയുടേയും യുഎഇയുടേയും ദേശീയ പതാകകളുടെ നിറത്തില്‍ ടവറില്‍ ലൈറ്റുകള്‍ മിന്നി. പ്രധാനമന്ത്രി മോഡിയുടേയും അബുദബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റേയും ചിത്രങ്ങളും ടവറില്‍ തെളിഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായി ഇത്. ടവറില്‍ മോഡിയുടെ ചിത്രം തെളിയുന്ന വിഡിയോ യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരി ട്വിറ്ററില്‍ പങ്കുവെച്ചു. 2015-ല്‍ മോഡി യുഎഇ സന്ദര്‍ശിച്ചതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധപ്പില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മോഡിക്കും ശൈഖ് മുഹമ്മദിനുമിടയിലെ സൗഹൃദം കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങള്‍ ഇന്ത്യ-യുഎഇ ബന്ധത്തിന്റെ സുവര്‍ണ കാലഘട്ടമാക്കി മാറ്റാനുള്ള അവസരം കൈവന്നിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest News