Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഈദ് അവധി ദിനങ്ങളില്‍ എയര്‍പോര്‍ട്ടില്‍ നേരത്തെ എത്തണമെന്ന് നിര്‍ദേശം

ദുബായ്- ഈദ് അവധി ദിനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ എയര്‍പോര്‍ട്ടുകളില്‍ നേരത്തെ എത്തണമെന്ന് വിമാനകമ്പനികള്‍. ദുബായ് എയര്‍പോര്‍ട്ടില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിദേശത്തേക്ക് പോകുന്ന യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സാധാരണ നിയമം. പലരും ഇത് പാലിക്കാറില്ല. അവധി ദിനങ്ങളില്‍ ഈ ചട്ടം നിര്‍ബന്ധമായും പാലിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രക്കാരോട് അഭ്യര്‍ഥിച്ചു.
മെയ് 31 വെള്ളിയാഴ്ചയാണ് സമീപ ദിവസങ്ങളിലെ ഏറ്റവും വലിയ തിരക്ക് ദുബായ് എയര്‍പോര്‍ട്ടില്‍ അനുഭവപ്പെടുക. 80,000 യാത്രക്കാരാണ് അന്ന് വിമാനത്താവളത്തില്‍ എത്തുക. ഈ തിരക്ക് തിങ്കളാഴ്ച വരെ തുടരും. മൂന്നു ലക്ഷത്തിലധികം യാത്രക്കാരെയാണ് ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്.

 

Latest News