ബുറൈദ- മലപ്പുറം എ.ആർ നഗർ സ്വദേശി കുന്നുംപുറം പരേതനായ ചുള്ളിയൻ അലവിയുടെ മകൻ സിദ്ദീഖ് (39) ബുറൈദയിൽ നിര്യാതനായി. ബുറൈദ പച്ചക്കറി മാർക്കറ്റിനടുത്ത് പ്രവർത്തിക്കുന്ന അൽ ഹലീസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഒന്നര വർഷം മുൻപാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ഭാര്യ നൗഫ കൊടശ്ശേരി. മക്കൾ മിഷ്ഹൽ അലവി, മെഹർ ഫാത്വിമ. സഹോദരങ്ങൾ, മുജീബ് ചുളളിയൻ, റസാഖ് ചുള്ളിയൻ, സാബിറ, റസിയാബി, ബുഷ്‌റ എന്നിവരാണ്. ജീദ്ധയിൽ ജോലി ചെയ്തുവരുന്ന റസാഖ് ബുറൈദയിൽ എത്തിയിട്ടുണ്ട്. ബാവ ഇരുകുളങ്ങര, ഫ്രറ്റേണിറ്റി ഫോറം, ബുറൈദ കൂട്ടായ്മ, എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ കൊണ്ടുപോവാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ബുറൈദ സെൻട്രൽ ഹോസ്പിറ്റലിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.