Sorry, you need to enable JavaScript to visit this website.

ചെറിയ പെരുന്നാള്‍: സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം- ജൂണ്‍ നാലിനോ അഞ്ചിനോ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ആകുവാന്‍ സാധ്യതയുള്ളതിനാല്‍ ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പു മന്ത്രിക്കും നിവേദനം നല്‍കി. മധ്യവേനല്‍ അവധി കഴിഞ്ഞ് ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പെരുന്നാള്‍ അവധി കണക്കിലെടുക്കാതെയുള്ള ഈ തീരുമാനം പുനപ്പരിശോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. 

ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം.കെ മുനീര്‍, യുഡിഎഫ് നേതാക്കളായ പി.ജെ ജോസഫ്, അനൂപ് ജേക്കബ് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും നിവേദനം നല്‍കിയത്. ജൂണ്‍ ആറിന് സ്‌കൂള്‍ തുറക്കുന്നതായും ഉചിതമെന്ന് പ്രതിപക്ഷ നേതാക്കാള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
 

Latest News