ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി മുന്‍പാകെ പൊതു താല്‍പര്യം മുന്‍ നിര്‍ത്തി സമര്‍പ്പിക്കുന്നത്
സാര്‍,
ഞാന്‍ പ്രായ പൂര്‍ത്തിയെത്തിയ ഒരു ഇന്ത്യന്‍പൗരനാണ്, നമ്മുടെ രാജ്യത്തിലെ ഭരണഘടന ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അനുവദിച്ചു തന്നിട്ടുള്ള മഹത്തായ അധികാരവും അവകാശവുമാണ് ഞാനടക്കമുള്ള പൗരന്‍മാരെ പ്രതിനിധീകരിച്ച് രാജ്യത്തെ ഭരിക്കുവാന്‍ ജന പ്രതിനിധികളെ തിരഞ്ഞെടുക്കുക എന്നത്,
ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു പൗരന്‍ അവനനുവദിക്കപ്പെട്ട മണ്ധലത്തിലെ ജന പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുന്നത് രാജ്യമാകെ ആര് ഭരിക്കണം എന്ന് ഓരോ പൗരനും വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന ജനപ്രതിനിധികളാല്‍ നിശ്ചയിക്കപ്പെടാനാണ്,
ഇന്ത്യന്‍ ജനായത്ത വ്യവസ്ഥിതിയില്‍ രാജ്യത്തെ മൊത്തം ജനപ്രതിനിധികള്‍ക്ക് വോട്ട് ചെയ്യുവാന്‍ ഒരു പൗരന് അവകാശ മില്ലാത്ത സ്ഥിതിക്ക് താന്‍ വോട്ട് ചെയ്ത മണ്ഡലത്തില്‍ മാത്രമല്ല രാജ്യത്തെ ഏത് മണ്ഡലത്തിലേയും തിരഞ്ഞെടുപ്പ് സുതാര്യമായിരിക്കണമെന്ന് ആഗ്രഹിക്കുവാനും ആവശ്യപ്പെടുവാനും അവകാശമുണ്ട് ,എന്നാല്‍ മാത്രമെ ഒരു പൗരന്‍ ആഗ്രഹിക്കുന്ന യഥാര്‍ത്ഥ ഭരണം അവനു ലഭിക്കുകയുള്ളൂ,
എന്നാല്‍ ഇക്കഴിഞ്ഞ മെയ് 23ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി പുറപ്പെടുവിച്ച തിരഞ്ഞെടുപ്പ് സുതാര്യമല്ല.
ഉദാഹരണം:-അമേഠിയില്‍ പോള്‍ ചെയ്തതിനെ കാള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയതായ വാര്‍ത്തകളും ലക്ഷക്കണക്കിന് വോട്ടിങ്ങ് മെഷീനുകള്‍ കാണാതായെന്ന വാര്‍ത്തയും നിരവധി വോട്ടിങ്ങ് മെഷീനുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര പരിധിക്ക് പുറത്ത് പിടിച്ചെടുത്തതായും വാര്‍ത്തകളില്‍ കാണുന്നത് എന്നെ ഭയ വിഹ്വലനാക്കുന്നു. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഭരണഘടന എനിക്കനുവദിച്ചുതന്ന മഹത്തായ അധികാരവും അവകാശവും കളങ്കപ്പെടുത്തുന്നതും കവര്‍ച്ച ചെയ്യപ്പെടുന്നതും പൗരാവകാശ ലംഘനവും ഭരണഘടനാ ലംഘനവുമാണ്.
ആയതിനാല്‍ ഞാന്‍ ചെയ്ത, എന്നെ പോലുള്ളവര്‍ ചെയ്ത വോട്ട് യഥാര്‍ത്ഥ ജനപ്രതിനിധിക്ക് ലഭ്യമായിട്ടുണ്ടോ എന്നും ഞാന്‍ അടക്കം വോട്ടു ചെയ്ത ഭൂരിപക്ഷം പേരുടെ യഥാര്‍ത്ഥ പിന്തുണയുള്ള ഭരണ കര്‍ത്താവ് ആണ് എന്നെ ഞങ്ങളെ ഭരിക്കുന്നത് എന്നുറപ്പ് വരുത്തുവാന്‍ മേല്‍ ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കപ്പെടുവാന്‍ ഞാനടക്കമുള്ള ഇന്ത്യന്‍ വോട്ടര്‍ മാര്‍ക്ക് വേണ്ടി ബഹുമാനപ്പെട്ട നീതി പീഠത്തിന്റെ സഹായം തേടുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലാതായിരിക്കുന്നു,
ആയതിനാല്‍ നാളെ നടക്കുന്ന പാര്‍ലമെന്റ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ഈ വിഷയത്തിലുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സ്റ്റേ ചെയ്യുന്നതിനും അത് വരെ രാജ്യത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനും ഈ വിഷയത്തില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്തുന്നതിനും ഉത്തരവിട്ടു ഭരണഘടന എനിക്കനുവദിച്ചു നല്‍കിയ സ്വതന്ത്രവും നിഷ്പക്ഷവുമായ സമ്മമതിദാനാ കാശം യാഥാര്‍ത്ഥ്യമാക്കി ഭരണഘടനസംരക്ഷിച്ച് ഉറപ്പ് വരുത്തിതരുവാന്‍ ബഹുമാനപ്പെട്ട ഹൈക്കോടതി തയ്യാറാകണമെന്ന് വിനയ പൂര്‍വ്വം അപേക്ഷിക്കുന്നു.........
ഇങ്ങനെ ഒരു പരാതി ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ കൊടുക്കുവാന്‍ ആത്മാര്‍ഥതയുള്ള ഏതെങ്കിലും ഒരു രാഷ്ട്രീയ ക്കാരന്‍,
അതല്ലെങ്കില്‍ വക്കീല്‍ തയ്യാറുണ്ടോ....