Sorry, you need to enable JavaScript to visit this website.

1500 സേവനങ്ങള്‍ക്ക് യു.എ.ഇ ഫീസ് ഒഴിവാക്കി 

ദുബായ്-യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന 1500 സേവനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കി യുഎഇ. രാജ്യത്തിന്റെ വിദേശനിക്ഷേപത്തിനും സാമ്പത്തിക വളര്‍ച്ചക്കും പ്രോല്‍സാഹനം നല്‍കുന്നത്തിനു വേണ്ടിയാണ് പുതിയ തീരുമാനം. ചില ഫീസുകള്‍ക്ക് ചില ഭേദഗതി വരുത്താനും തീരുമാനമുണ്ട്.
യുഎഇ മന്ത്രിസഭയാണ് സേവനങ്ങള്‍ സൗജന്യമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇനി മുതല്‍ സാമ്പത്തിക കാര്യമന്ത്രാലയം. മാനവവിഭവശേഷി മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഈടാക്കിയിരുന്ന വിവിധ ഫീസുകള്‍ ഒഴിവാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യും. ഇത് രാജ്യത്തെ വ്യാപാര മേഖലയിലുള്ളവര്‍ക്കും നിക്ഷേപകര്‍ക്കും നേട്ടമാകുമെന്ന് മന്ത്രിസഭ വിലയിരുത്തി. ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം വന്നെത്തുന്ന രാജ്യം എന്ന നിലയില്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഭരണപരമായ ചെലവുകള്‍ കുറക്കാന്‍ ഇത് വഴിയൊരുക്കും. ത•ൂലം കൂടുതല്‍ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും മന്ത്രിസഭ വിലയിരുത്തി.

Latest News