മഞ്ചേശ്വരത്ത് 11113 വോട്ടിന്റെ ലീഡ്,   ബിജെപിയുടെ നെഞ്ചിടിപ്പ് കൂടി 

മഞ്ചേശ്വരം-ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ 6 ഇടത്ത് നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. മഞ്ചേശ്വരത്ത് പക്ഷേ ഇത്തവണ ബിജെപി വിയര്‍ക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 ല്‍ കെ സുരേന്ദ്രന്‍ പരാജയപ്പെട്ട 89 വോട്ടിന്റെ കണക്ക് പക്ഷേ ഇത്തവണ കാസര്‍ഗോഡ് ചെലവാകില്ലെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഇത്തവണ പൊരുതി തോല്‍ക്കാന്‍ മണ്ഡലത്തിലേക്ക് സുരേന്ദ്രന്‍ എത്തിയേക്കില്ലെന്നാണ് വിവരം. എല്‍ഡിഎഫും യുഡിഎഫും 2016 ല്‍ ഒരുപോലെ വിയര്‍ത്ത മണ്ഡലമാണ് മഞ്ചേശ്വരം. അന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിബി അബ്ദുള്‍ റസാഖ് വെറും 89 വോട്ടുകള്‍ക്കാണ് വിജയിച്ചത്... ഇനിയൊരു തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മഞ്ചേശ്വരം കൈപ്പിടിയിലാകുമെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു ബിജെപി. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പോടെ മണ്ഡലം ബിജെപിയെ കൈവിട്ട മട്ടാണ്. 
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അട്ടിമറിയാണ് ഇത്തവണ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയത്. 68,000 വോട്ടുകളാണ് ഉണ്ണിത്താന് ലഭിച്ചത്. എല്‍ഡിഎഫിന് ലഭിച്ചതാകട്ടെ 33,000 ത്തില്‍ താഴെ വോട്ടുകളും. ഇവിടെ ബിജെപിയാണ് രണ്ടാമത് എത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി രവീശ ന്ത്രി കുണ്ടാറിന് 57,000 വോട്ടുകളാണ് ലഭിച്ചത്. മഞ്ചേശ്വരത്തെ ഉണ്ണിത്താന്റെ  11113 വോട്ടിന്റെ  ലീഡ് ബിജെപിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തിയിട്ടുണ്ട്. കെ സുരേന്ദ്രനെ സംബന്ധിച്ചെടുത്തോളം വീണ്ടും പൊരുതി നോക്കാന്‍ ധൈര്യം നല്‍കുന്ന കണക്കല്ല ഇത്.


 

Latest News