പുതുവൈപ്പ് എല്‍.പി.ജി പ്ലാന്‍റ് നിര്‍മാണം തല്‍ക്കാലം നിര്‍ത്തി

തിരുവനന്തപുരം- പുതുവൈപ്പ് എല്‍പിജി പ്ലാന്‍റ് നിര്‍മാണ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പാരിസ്ഥിതികാനുമതി, തീരദേശ പരിപാലന നിയമം എന്നിവയില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് എല്ലാവരും അംഗീകരിക്കും.
യോഗ തീരുമാനം സമരസമിതി സ്വാഗതം ചെയ്തു. ഉപരോധം അടക്കമുള്ള സമരം നിര്‍ത്തിവെക്കുന്നതായും അവര്‍ അറിയിച്ചു.  പുതുവൈപ്പില്‍ പാചകവാതക സംഭരണപ്‌ളാന്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം എടുത്തത്.
റിപ്പോര്‍ട്ടില്‍ തീരുമാനമുണ്ടാകുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവെക്കുമെന്ന് എസ് ശര്‍മ എംഎല്‍എ, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഉണ്ടായ ആശങ്ക പരിഹരിക്കും. അനുഭാവ പൂര്‍വമായ നിലപാട് സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Latest News