ദുബായ്- പെരുന്നാള്‍ പ്രമാണിച്ച് ദുബായിലെ പാര്‍ക്കിംഗ് സോണുകളില്‍ സൗജന്യമായി പാര്‍ക്കിംഗ് സൗകര്യം. ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ബഹുനില മന്ദിരങ്ങളൊഴികെയുള്ള എല്ലാ കാര്‍ പാര്‍ക്കുകളിലും ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് സൗജന്യം.
റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അവധിദിനങ്ങളിലെ സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് മെട്രോ സ്റ്റേഷന്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ അഞ്ചു മുതല്‍ ഉച്ചക്ക് രണ്ട് വരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ രണ്ട് വരെ. ശനിയാഴ്ച അഞ്ച് മുതല്‍ രണ്ട് വരെ.