ജിദ്ദ- സൗദി ഉപ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെ (31) പുതിയ കിരീടാവകാശിയായി നിയമിച്ചു. മുഹമ്മദ് ബിന്‍ നായിഫ് രാജകുമരനായിരുന്നു ഇതുവരെ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയും. ഇന്ന് രാവിലെ മക്ക അല്‍ സഫ കൊട്ടാരത്തില്‍ ചേര്‍ന്ന സൗദി പിന്തുടര്ച്ചാ കമ്മിറ്റിയിലെ 34 അംഗങ്ങളില്‍ 31 പേരാണ് മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെ പുതിയ കിരീടാവകാശിയായി തെരഞ്ഞെടുത്തതെന്ന് രാജ വിജ്ഞാപനത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. സൗദി പ്രതിരോധമന്ത്രി കൂടിയായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനായിരിക്കും സാമ്പത്തിക വികസന കൗണ്‍സില്‍ അധ്യക്ഷ സ്ഥാനവും വഹിക്കുക.
മുന്‍ കിരിടാവകാശി വഹിച്ചിരുന്ന ആഭ്യന്തര മന്ത്രിസ്ഥാനത്തേക്ക് അബ്ദുല്‍ അസീസ് ബിന്‍ സൗദ്ബിന്‍ നായിഫ് രാജകുമാരനെ നിയമിച്ചതായും വിജ്ഞാപനത്തില്‍ പറഞ്ഞു.