ദുബായ്- സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹം കഴിക്കാനുള്ള താല്‍പര്യത്തിലെത്തിയ ശേഷം ഇന്ത്യന്‍ ആക്രമിച്ച പാക്കിസ്ഥാനി യുവാവിനു മൂന്നു മാസം തടവ്. ദുബായ് ക്രിമിനല്‍ കോടതിയുടേതാണു വിധി. സംഭവം നടക്കുന്നതിന് ഒരു വര്‍ഷം മുന്‍പാണ് 25 കാരനായ പാക്കിസ്ഥാനി യുവാവും 21 വയസ്സുള്ള വിദ്യാര്‍ഥിനിയും പരിചയത്തിലാകുന്നത്.
വിവാഹം കഴിക്കാന്‍ യുവാവ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും നിരസിച്ച യുവതി ഇയാളുമായുള്ള അടുപ്പം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം സംസാരിക്കുന്നതിനു യുവാവിന്റെ രക്ഷിതാക്കളെ കാണാന്‍ ഇരുവരും പോകുമ്പോഴായിരുന്നു ആക്രമണം. ഷൂസു കൊണ്ട് മുഖത്ത് അടിയേറ്റ പെണ്‍കുട്ടിയുടെ ശ്രവണ ശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.