ദുബായ്- ഇന്റര്‍നെറ്റ്, ടെലിഫോണ്‍ രംഗത്തെ മത്സരത്തില്‍ യു.എ.ഇക്ക് കുതിച്ചു ചാട്ടം. 104 ാം സ്ഥാനത്തുണ്ടായിരുന്ന യു.എ.ഇ ഒന്നാമതെത്തിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ടി.ആര്‍.എ) അറിയിച്ചു. യു.എന്‍ വികസന പദ്ധതിയും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷനും ചേര്‍ന്നു പ്രസിദ്ധീകരിച്ച നോളജ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.
വിവര സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയുള്ള മുന്നേറ്റത്തില്‍ അഞ്ചാം സ്ഥാനവും യു.എ.ഇക്കാണ്. മുന്‍പ് 61 ാം സ്ഥാനത്തായിരുന്നു. ദേശീയ പദ്ധതികളിലും മാനേജ്‌മെന്റ് തലങ്ങളിലും ടെലി കമ്യൂണിക്കേഷന്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തിയതു വഴിയാണ് നേട്ടം.