ദുബായ്- പത്തുവർഷ കാലാവധിയുള്ള യു.എ.ഇ ദീർഘകാല താമസ വിസ കുറഞ്ഞത് 1150 ദിർഹമിനു സ്വന്തമാക്കാം. അഞ്ചുവർഷ വിസക്ക് 650 ദിർഹം മാത്രം. യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചതാണ് ഇക്കാര്യം.
നിക്ഷേപകർ, പ്രൊഫഷണലുകൾ, പ്രത്യേക കഴിവുകളുള്ളവർ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് വിസ നൽകുക. നിക്ഷേപകർക്കും അംഗീകരിക്കപ്പെട്ട കാറ്റഗറികളിലുള്ള പ്രൊഫഷനലുകൾക്കും 1150 ദിർഹം വരെ ചെലവിൽ വിസ സ്വന്തമാക്കാം. അപേക്ഷാ ചിലവ് 150 ദിർഹവും ഇഷ്യൂ ചെയ്യുന്നതിന് ആയിരം ദിർഹവുമാണ് ഈടാക്കുക. അപേക്ഷകരുടെ കുടുംബാംഗങ്ങൾക്ക് സമാനമായ നിരക്കിൽ വിസ ലഭിക്കും.