യു.എ.ഇയില്‍ പെരുന്നാള്‍ അവധിക്ക് സൗജന്യ വൈഫെ

അബുദാബി- ഈദുല്‍ ഫിതര്‍  പ്രമാണിച്ച് നാളെ മുതല്‍ ജൂലൈ ഒന്ന് വരെ ഇത്തിസാലാത്തിന്റെ സൗജന്യ വൈഫൈ. രാജ്യത്തുടനീളമുള്ള മാളുകള്‍, പാര്‍ക്കുകള്‍, റസ്റ്ററന്റ് കഫെകള്‍, ബീച്ചുകള്‍, വിനോദകായിക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളിലാണ് അതിവേഗ വൈഫൈ നല്‍കുകയെന്ന് ഇത്തിസാലാത്ത് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഖാലിദ് അല്‍ ഖൗലി പറഞ്ഞു.
ഇതിനായി ഉപയോക്താക്കള്‍ ഒരു പ്രാവശ്യം റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് ഇത്തിസാലാത്ത് എസ്എംഎസ് ആയി അയച്ചുകൊടുക്കും. അര്‍ഹരായവര്‍ക്ക് പെരുന്നാള്‍ അവധിക്ക് ശേഷവും സൗജന്യ വൈഫൈ ഉപയോഗിക്കാം. സൗജന്യ വൈഫൈ ലഭ്യമാകുന്ന കേന്ദ്രങ്ങളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കും  etisalat.ae/wifi
വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

 

Latest News