ജിദ്ദ - വിദേശികളെ തന്ത്രപൂർവം കെണിയിൽ വീഴ്ത്തി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുന്നത് പതിവാക്കിയ മൂന്നംഗ സിറിയൻ സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. വിദേശികളെ തന്ത്രപൂർവം വിളിച്ചുവരുത്തി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിച്ചിരുന്ന സംഘം വിദേശികളെ ബന്ദികളാക്കി അശ്ലീല സാഹചര്യത്തിൽ ഫോട്ടോകളെടുത്ത് ബ്ലാക്ക്‌മെയിൽ ചെയ്തും പണം തട്ടിയിരുന്നു. അഞ്ചു പിടിച്ചുപറികളും ബ്ലാക്ക്‌മെയിലിംഗുകളും പ്രതികൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്നും മക്ക പ്രവിശ്യ പോലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി പറഞ്ഞു.