നോമ്പ് തുറക്കാന്‍ ഭാര്യ  ഭക്ഷണമുണ്ടാക്കുന്നില്ലെന്ന് പരാതി 

കുവൈറ്റ് സിറ്റി- നോമ്പ് തുറക്കാന്‍ ഭാര്യ ഭക്ഷണമുണ്ടാക്കുന്നില്ലെന്ന് ഭര്‍ത്താവിന്റെ പരാതി. നീണ്ട മണിക്കൂറുകള്‍ നോമ്പെടുക്കുന്ന തനിക്ക് ഭാര്യ ഭക്ഷണമുണ്ടാക്കി തരുന്നില്ലെന്നായിരുന്നു കുവൈത്തി പൗരന്‍ പോലീസില്‍ പരാതി നല്‍കിയത്. വീട്ടില്‍ ഭാര്യയുണ്ടാക്കിയ ഭക്ഷണം കഴിക്കുകയെന്നത് തന്റെ അവകാശമാണെന്നും അക്കാര്യം ഭാര്യയെ പറഞ്ഞ് മനസിലാക്കാന്‍ സാധിക്കാത്തത് കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഇയാള്‍ പറഞ്ഞു.
എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പൊലീസ് കേസെടുക്കാറില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഇയാളെ മടക്കി അയക്കുകയായിരുന്നു.

Latest News