ദോഹ- ഖത്തറിലെ പ്രാദേശിക പച്ചക്കറി ഉല്‍പാദനവും വിപണനവും പ്രോത്സാഹിപ്പിക്കാന്‍ പരിസ്ഥിതി മന്ത്രാലയം രൂപം നല്‍കിയ ഖത്തര്‍ ഫാംസ് പദ്ധതിക്കു മികച്ച പ്രതികരണം. റമദാനില്‍ വില്‍പന മൂന്നിരട്ടിയിലേറെയാണ് വര്‍ധിച്ചത്.
കഴിഞ്ഞ സീസണിലെ ഉല്‍പാദന വിപണനം 1,969 ടണ്‍ പച്ചക്കറിയായിരുന്നു. ഇത്തവണ 8,226 ടണ്‍ പച്ചക്കറിയാണു വിറ്റുപോയത്. ഇടനിലക്കാരില്ലാതെ പച്ചക്കറി വിപണനം ചെയ്യാനുള്ള അവസരമാണ് കര്‍ഷകര്‍ക്ക് പദ്ധതിയിലൂടെ ലഭിക്കുന്നത്.
മിതമായ വിലയ്ക്കു മികച്ച പച്ചക്കറികള്‍ ലഭിക്കുമെന്നത് ഉപഭോക്താക്കള്‍ക്കും ഗുണകരമാണ്. വാണിജ്യ വ്യവസായ മന്ത്രാലയ സഹകരണത്തോടെയാണു പദ്ധതി നടത്തിപ്പ്. അല്‍ മീര, കാരിഫോര്‍, ലുലു, ഫാമിലി ഫുഡ്‌സെന്റര്‍ എന്നിവ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. തക്കാളി, വെള്ളരി, സ്‌ക്വാഷ്, കുരുമുളക്, എഗ്പ്ലാന്റ്, കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ യഥേഷ്ടം ലഭ്യമാണ്.