അജ്മാന്‍- ജോലിക്കായി കൊണ്ടുവന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ വ്യവസായിക്ക് ശിക്ഷ. സെക്രട്ടറി വീസയില്‍ കൊണ്ടുവന്നു യുവതിയെ പീഡിപ്പിച്ച വ്യവസായിക്കു മൂന്നുവര്‍ഷം തടവും നാടുകടത്തലുമാണ് ശിക്ഷ. ഏഷ്യക്കാരനായ 43 വയസ്സുകാരനെയാണ് അജ്മാന്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. യു.എ.ഇയിലെ പ്രതിയുടെ കമ്പനിയിലേക്ക് സെക്രട്ടറിയെ ആവശ്യമുണ്ടെന്ന് മറ്റൊരാള്‍ വഴിയാണു യുവതിയെ അറിയിച്ചത്. ആകര്‍ഷകമായ ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു. തൊഴില്‍ വീസയും വിമാന ടിക്കറ്റും യുവതിക്ക് അയച്ചുകൊടുത്തു.
വിമാനത്താവളത്തിലെത്തിയ യുവതിയെ ജറഫ് രണ്ടിലെ ഫഌറ്റിലേക്കാണു കൊണ്ടുപോയത്. സ്ഥിരതാമസം ശരിയാകുന്നതുവരെയുള്ള താല്‍ക്കാലിക താമസമാണെന്നു തെറ്റുദ്ധരിപ്പിച്ചു യുവതിയെ കമ്പനിയുടമ കൂടെ പാര്‍പ്പിക്കുകയായിരുന്നു. മൂന്നു ദിവസത്തെ താമസത്തിനിടെ മദ്യവും ജ്യൂസും കലര്‍ത്തിയ പാനീയത്തില്‍ ലഹരി മരുന്നുകൂടി കലര്‍ത്തി നല്‍കിയാണു പീഡിപ്പിച്ചത്. ഇവിടെ നിന്നു രക്ഷപ്പെട്ട യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു