Sorry, you need to enable JavaScript to visit this website.

ദോഹയിലേക്ക് കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ കണ്ണൂർ വിമാനതാവളത്തിൽ പിടികൂടി

മട്ടന്നൂർ - കണ്ണൂർ വിമാനത്താവളം വഴി ഗൾഫിലേക്കു കടത്താൻ ശ്രമിച്ച ലഹരി വസ്തുക്കൾ പിടികൂടി. കാഞ്ഞങ്ങാട് പടന്ന കടപ്പുറം സ്വദേശി ജസീറിൽ(34)നിന്നാണ് 1650 പാക്കറ്റ് ലഹരി വസ്തുക്കൾ പിടികൂടിയത്. കണ്ണൂരിൽ നിന്നും ദോഹയ്ക്കുള്ള വിമാനത്തിൽ പോകാനെത്തിയതായിരുന്നു യുവാവ്. 
 സി.െഎ.എസ്.എഫ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മംഗലാപുരത്തു നിന്നും എത്തിച്ച ലഹരി വസ്തുക്കൾ ഗൾഫിലേക്കു കടത്തുകയായിരുന്നു ലക്ഷ്യം. പ്രതിയെ എയർപോർട്ട് പോലീസിനു കൈമാറി. കേസെടുത്ത് അന്വേഷണമാരംഭിച്ചു
 

Latest News