Sorry, you need to enable JavaScript to visit this website.

മെയ് 30 മുതൽ ജൂൺ ഒന്നുവരെ മക്കയിലെ ഈ റോഡുകൾ ഉപയോഗിക്കരുത്

ജിദ്ദ - മക്കയിൽ ഇസ്‌ലാമിക് ഉച്ചകോടിയും അടിയന്തിര ഗൾഫ്, അറബ് ഉച്ചകോടികളും നടക്കുന്ന ദിവസങ്ങളിൽ രാഷ്ട്ര നേതാക്കൾ കടന്നുപോകുന്ന റോഡുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പകരം ബദൽ റോഡുകൾ തെരഞ്ഞെടുക്കണമെന്നും ഉംറ സുരക്ഷാ സേനാ അസിസ്റ്റന്റ് കമാണ്ടറും സൗദി ട്രാഫിക് പോലീസ് മേധാവിയുമായ മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി ആവശ്യപ്പെട്ടു. ജിദ്ദയിൽ കിംഗ് അബ്ദുൽഅസീസ് റോഡ്, അൽഅന്ദലുസ് റോഡ്, സീപോർട്ട് ഫ്‌ളൈഓവർ, കിഴക്കൻ മക്കയിലെ തേഡ് റിംഗ് റോഡ്, അസീസിയ റോഡ്, അൽസദ്ദ് ടണൽ എന്നീ റോഡുകളിൽ നിന്ന് വിട്ടുനിൽക്കണം. ഉച്ചകോടി നടക്കുന്ന ദിവസങ്ങളിൽ വിശുദ്ധ ഹറമിനു സമീപപ്രദേശങ്ങളിലേക്ക് ചെറിയ വാഹനങ്ങൾക്ക് പ്രവേശന നിയന്ത്രണമേർപ്പെടുത്തും. ഹറമിലേക്കും തിരിച്ചുമുള്ള യാത്രക്ക് എല്ലാവരും ബസുകൾ ഉപയോഗപ്പെടുത്തണമെന്നും മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി ആവശ്യപ്പെട്ടു. മെയ് 30, 31, ജൂൺ 1 തീയതികളിലാണ് ഉച്ചകോടി. 
 

Latest News