Sorry, you need to enable JavaScript to visit this website.

കൂട്ടുകാരിയുടെ ഹാള്‍ ടിക്കറ്റിന്റെ കോപ്പിയുമായി പരീക്ഷക്കെത്തിയ പെണ്‍കുട്ടി കുടുങ്ങി

ഏറ്റുമാനൂര്‍- കൂട്ടുകാരിയുടെ പരീക്ഷാ ഹാള്‍ ടിക്കറ്റിന്റെ കോപ്പിയുമായി എം.ബി.ബി.എസ് പ്രവേശന പരീക്ഷക്കെത്തിയ പെണ്‍കുട്ടി കുടുങ്ങി. ഏറ്റുമാനൂര്‍ തവളക്കുഴിയിലുള്ള പരീക്ഷാകേന്ദ്രത്തില്‍ എയിംസിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാനെത്തിയ കോട്ടയം എരുമേലി സ്വദേശിനിക്കെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ചു.
എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിനുള്ള പെണ്‍കുട്ടിയുടെ അപേക്ഷ നേരത്തെ തള്ളിയിരുന്നു. എന്നാല്‍ നാല് വര്‍ഷമായി എം.ബി.ബി.എസിനു ശ്രമിക്കുന്ന പെണ്‍കുട്ടി വീട്ടുകാരെ ഈ വിവരം അറിയിച്ചിരുന്നില്ല. ഒടുവില്‍ ഹോസ്റ്റലില്‍ ഒരേ മുറിയില്‍ താമസിക്കുന്ന സുഹൃത്തിന്റെ ഹാള്‍ ടിക്കറ്റിന്റെ കോപ്പിയില്‍ ഫോട്ടോയും മറ്റു വിവരങ്ങളും ചേര്‍ക്കുകയായിരുന്നു. എന്നാല്‍ റോള്‍ നമ്പര്‍ മാറ്റിയിരുന്നില്ല.
രണ്ടുപേര്‍ ഒരു റോള്‍ നമ്പരില്‍ പരീക്ഷയെഴുതാനെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 

Latest News