മക്ക- ഹഫർ അൽബാത്തിൻ ഗേൾസ് ടെക്‌നിക്കൽ കോളേജ് വിദ്യാർഥിനികളും അധ്യാപികമാരും വിശുദ്ധ ഹറമിൽ തീർഥാടകർക്കിടയിൽ കുടകളും ജപമാലകളും ബാഗുകളും വിതരണം ചെയ്തു. ഗേൾസ് ടെക്‌നിക്കൽ കോളേജ് വിദ്യാർഥിനികളും അധ്യാപികമാരും ചേർന്ന് രൂപകൽപന ചെയ്ത് നിർമിച്ച ബാഗുകളും ജപമാലകളുമാണ് വിതരണം ചെയ്തത്. ഇവയിൽ സാങ്കേതിക വിദ്യാഭ്യാസ, തൊഴിൽ പരിശീലന കോർപറേഷന്റെ എംബ്ലം മുദ്രണം ചെയ്തിട്ടുണ്ട്. വെയിലിൽ നിന്ന് തീർഥാടകർക്ക് സംരക്ഷണം നൽകുന്ന കുടകളും മാസ്‌കുകളും ആരോഗ്യ മാർഗനിർദേശങ്ങളും ബോധവൽക്കരണവും അടങ്ങിയ ലഘുലേഖകളും വിദ്യാർഥിനികളും അധ്യാപികമാരും വിതരണം ചെയ്തു.