റിയാദ് - വഴിയാത്രക്കാര്‍ക്ക് ഇഫ്താര്‍ വിതരണം ചെയ്യുന്നതില്‍ ഹായില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഫഹദ് ബിന്‍ മുഖ്‌രിന്‍ രാജകുമാരന്‍ പങ്കാളിത്തം വഹിച്ചത് വേറിട്ട കാഴ്ചയായി. ഹായില്‍ നഗരത്തിലെ പ്രധാന റോഡുകളിലും ചത്വരങ്ങളിലുമാണ് ഡെപ്യൂട്ടി ഗവര്‍ണര്‍ ഇഫ്താര്‍ പാക്കറ്റുകള്‍ വിതരണം ചെയ്തത്. അന്താരാഷ്ട്ര റോഡുകള്‍ വഴി ഹായിലിലൂടെ കടന്നുപോയ വിവിധ രാജ്യക്കാര്‍ക്കും സൗദി പൗരന്മാര്‍ക്കുമിടയിലാണ് ഫൈസല്‍ ബിന്‍ ഫഹദ് ബിന്‍ മുഖ്‌രിന്‍ രാജകുമാരന്‍ ഇഫ്താര്‍ പാക്കറ്റുകള്‍ വിതരണം ചെയ്തത്.