മക്ക - റമദാൻ 23 മുതൽ 27 വരെയുള്ള അഞ്ചു ദിവസങ്ങളിൽ വിശുദ്ധ ഹറമിനു സമീപമുള്ള പ്രദേശങ്ങളിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് വിലക്കുമെന്ന് ഉംറ സുരക്ഷാ സേനക്കു കീഴിലെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. വിശുദ്ധ ഹറമിന്റെ സമീപ പ്രദേശങ്ങളിൽ എത്താൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ സുരക്ഷയും സുഖവും കണക്കിലെടുത്ത് മക്കയുടെ പ്രവേശന കവാടങ്ങളിലും നഗരത്തിനകത്തുമുള്ള പാർക്കിംഗുകളിൽ നിന്ന് പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തണം. ഇക്കാര്യം ഉണർത്തി അറബിയിലും ഇംഗ്ലീഷിലും ഉർദുവിലും ഉംറ സുരക്ഷാ സേനാ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് സന്ദേശങ്ങൾ അയച്ചു.