മുസ്ലിം ലീഗിന്റെ പരമ്പാഗത മണ്ഡലങ്ങളായ മലപ്പുറം, പൊന്നാനി സീറ്റിനു പുറമെ തമിഴ്‌നാട്ടിലെ രാമനാഥപുരത്തും വലിയ മുന്നേറ്റം. ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥി കെ. നവാസ്‌കനി 14,712 വോട്ടുകളുമായി മുന്നേറുകയാണ്. ബിജെപിയുടെ നയ്‌നാര്‍ നാഗേന്ദ്രനെയാണ് നവാസ്‌കനി പിന്നിലാക്കിയത്. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി 1,17,182 വോട്ടിന്റേയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ 48,933 വോട്ടിന്റേയും ഭൂരിപക്ഷത്തില്‍ മുന്നേറുന്നു. മത്സരിക്കുന്ന മൂന്നു മണ്ഡലങ്ങളിലും വന്‍ വിജയം ലീഗ് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു.