ജിദ്ദ - ഹജ്, ഉംറ തീർഥാടകർ അടക്കം വിശുദ്ധ ഹറമും മസ്ജിദുന്നബവിയും ലക്ഷ്യമാക്കി എത്തുന്നവരിൽ നിന്നും മക്കയിലേക്കും മദീനയിലേക്കും പോകുന്നവരിൽ നിന്നും സംഭാവനകൾ ശേഖരിക്കുന്നത് രാജ്യത്തെ നിയമങ്ങൾ വിലക്കുന്നതായി പൊതുസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ഏതു കാരണത്തിന്റെ പേരിലായാലും എല്ലാ സമയങ്ങളിലും വിശുദ്ധ ഹറമും മസ്ജിദുന്നബവിയും ലക്ഷ്യമാക്കി എത്തുന്നവരിൽ നിന്ന് സംഭാവനകൾ പിരിക്കുന്നത് നിയമം വിലക്കുന്നു. ഇത് ലംഘിച്ച് സംഭാവനകൾ ശേഖരിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അക്കാര്യം ഏറ്റവും അടുത്തുള്ള സുരക്ഷാ ഭടനെ അറിയിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് എല്ലാവരോടും ആവശ്യപ്പെട്ടു.