ദുബായ്- ദീര്‍ഘകാല താമസ വിസ അനുവദിച്ചു തുടങ്ങിയ യു.എ.ഇയില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് 10 വര്‍ഷത്തെ വിസ. ദുബായില്‍ ബിസിനസുകാരായ വാസു ശ്യാംദാസ് ഷ്‌റോഫ്, ഖുഷി ഖത്‌വാനി എന്നിവരാണ് ഇത്തരത്തിലുള്ള ആദ്യത്തെ വിസ സ്വന്തമാക്കി ശ്രദ്ധേയരായത്.
ദുബായ് താമസ കുടിയേറ്റ വകുപ്പിലെ അധികൃതരില്‍നിന്ന് ഇവര്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് കൈപ്പറ്റി. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ടെക്‌സ്‌റ്റൈല്‍സ്, സാങ്കേതിക വിദ്യ, റിയല്‍ എസ്‌റ്റേറ്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റീഗല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് വാസു ശ്യാംദാസ് ഷ്‌റോഫ്. ദുബായ് കേന്ദ്രീകരിച്ചുള്ള ഖുഷി ജ്വല്ലേഴ്‌സിന്റെ ഉടമയും അല്‍ നിസാര്‍ സിനിമാ ഫിലിം കമ്പനിയുടെ മാനേജിങ് ഡയറക്ടറുമാണ് ഖുഷി ഖത് വാനി. കഴിഞ്ഞ 50 വര്‍ഷമായി യു.എ.ഇയില്‍ പ്രവാസിയാണ്.