തലശ്ശേരി- തനിക്കുനേരെ നടന്ന ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രാദേശിക നേതാക്കളാണെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി. നസീര്‍. മൂന്ന് പേരാണ് തന്നെ അക്രമിച്ചത്. അവരെ തിരിച്ചറിയാം. പി. ജയരാജന് സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്നില്ല. അക്രമികള്‍ തന്നെ ദിവസങ്ങളായി നിരീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
മൂന്നുപേരെ അറസ്റ്റ് ചെയ്തു കേസൊതുക്കാനാണ് പോലീസ് നീക്കമെന്നും നസീര്‍ ആരോപിച്ചു. അങ്ങനെയാവുമ്പോല്‍ ഗൂഢാലോചന തെളിയിക്കപ്പെടില്ല. പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണം. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞത്. പാര്‍ട്ടി അന്വേഷണത്തേക്കാള്‍ കൃത്യമായി പോലീസ് അന്വേഷണമാണ് വേണ്ടത്- സി.ഒ.ടി നസീര്‍ പറഞ്ഞു.