അബുദാബി - സൗദി മന്ത്രിസഭാംഗം തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ യു.എ.ഇ സന്ദർശിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാന്റെ ക്ഷണം സ്വീകരിച്ചാണ് തുർക്കി രാജകുമാരൻ അബുദാബിയിലെത്തിയത്. അബുദാബി അൽബതീൻ കൊട്ടാരത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ ഒരുക്കിയ ഇഫ്താറിലും തുർക്കി രാജകുമാരൻ പങ്കെടുത്തു.