Sorry, you need to enable JavaScript to visit this website.

സ്വാമിക്ക് ജാമ്യമില്ല; പെണ്‍കുട്ടിക്ക് നുണപരിശോധന

തിരുവനന്തപുരം- സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിക്ക് നുണപരിശോധനയും ബ്രെയിന്‍ മാപ്പിങ്ങും നടത്താമെന്ന് തിരുവനന്തപുരം പോക്സോ കോടതി. കേസില്‍ ഗംഗേശാനന്ദയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. പെണ്‍കുട്ടി അഭിഭാഷകന് അയച്ച കത്തിന്‍റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും അതിനാല്‍, ജാമ്യം അനുവദിക്കരുതെന്നുമുള്ള സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോവളം സുരേഷ് ചന്ദ്രകുമാറിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.

പെണ്‍കുട്ടി അടിക്കടി  മൊഴി മാറ്റുന്നതിനാലും വൈദ്യപരിശോധനക്ക് വിധേയയാകാന്‍ തയ്യാറാകാത്തതിനാലുമാണ് നുണപരിശോധന  നടത്തണമെന്ന് ആവശ്യപ്പെട്ടത്. നിലപാട് അറിയിക്കാന്‍ ഈ മാസം 22 ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ പെണ്‍കുട്ടിക്ക് കോടതി നിർദേശം നല്‍കി.

 പെണ്‍കുട്ടി ആദ്യം  പോലീസിനും മജിസ്ട്രേട്ടിനും  നല്‍കിയ രഹസ്യ മൊഴിയില്‍ താന്‍ പീഡനത്തിന് ഇരയായതായി പറഞ്ഞിരുന്നു. പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും മറ്റും കാണിച്ച് പിന്നീട് പ്രതിഭാഗം അഭിഭാഷകന് കത്ത് അയച്ചു. വൈദ്യപരിശോധനക്ക് വിസമ്മതിക്കുകയും ചെയ്തു. ഈ സാഹചര്യത്തലാണ് നുണപരിശോധനയും ബ്രെയിന്ർ മാപ്പിങ്ങും നടത്തണമെന്ന ആവശ്യം അന്വേഷണ സംഘം മുന്നോട്ടു വെച്ചത്. 

Latest News