Sorry, you need to enable JavaScript to visit this website.

ശവ്വാല്‍ പിറ കാണുന്നതെപ്പോള്‍.. റിപ്പോര്‍ട്ടുമായി അസ്‌ട്രോണമിക്കല്‍ സെന്റര്‍

അബുദാബി- ഇസ്‌ലാമിക രാജ്യങ്ങളിലെ പെരുന്നാള്‍ ദിനം സംബന്ധിച്ച് അബുദാബിയിലെ രാജ്യാന്തര അസ്‌ട്രോണമിക്കല്‍ സെന്റര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
ശവ്വാല്‍ പിറ എപ്പോഴാണ് ദൃശ്യമാകുക എന്നത് സംബന്ധിച്ചാണ് ഐഎസിയുടെ റിപ്പോര്‍ട്ട്. 14 രാജ്യങ്ങളില്‍നിന്നുള്ള 28 സ്‌പെഷലിസ്റ്റുകളാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ജൂണ്‍ മൂന്നിന് എല്ലാ രാജ്യങ്ങളിലും പിറ കാണുക അസാധ്യമായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ പടിഞ്ഞാറന്‍ ഭാഗത്തും പസിഫിക് മഹാസമുദ്രത്തിലും അന്തരീക്ഷം സുവ്യക്തമാണെങ്കില്‍ മാത്രമേ ടെലിസ്‌കോപ് ഉപയോഗിച്ച് പിറ കാണാന്‍ സാധിക്കൂ.
മക്കയില്‍ സൂര്യാസ്തമയത്തിന് ശേഷം അഞ്ചുമിനിറ്റ് മാത്രമേ പിറ ദൃശ്യമാകൂ. സന്‍ആയിലും ഈജിപ്തിന്റെ ചില ഭാഗങ്ങളിലും ആറു മിനിറ്റിന് ശേഷം അപ്രത്യക്ഷമാകും. റിയാദില്‍ സൂര്യാസ്തമയത്തിന് ശേഷം മൂന്നു മിനിറ്റ് മാത്രമേ ചന്ദ്രപ്പിറ ദൃശ്യമാകൂ. 6.39 ന് സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ചക്രവാളത്തില്‍നിന്ന് അരഡിഗ്രി മാത്രമേ ഉയരൂ. അതിനാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധ്യമല്ലെന്നും ഐ.എ.സി അറിയിച്ചു.

 

Latest News